
വക്കം: വക്കം - നിലയ്ക്കാമുക്ക് - പണയിൽ കടവ് റോഡിന്റെ മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് വക്കം ജനകീയ പൗരസമിതിയുടെ നേതൃത്വത്തിൽ പുത്തൻനട എസ്.എൻ.വി ഓഡിറ്റോറിയത്തിൽ പൊതുയോഗം സംഘടിപ്പിച്ചു. റോഡുപണിയിൽ വീഴ്ച വരുത്തിയ കരാറുകാരനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ പൗരസമിതി 25ന് റോഡ് ഉപരോധിക്കും. വിവിധ വാർഡുകളിലെ വ്യപാരികളും ഓട്ടോ, ബസ് ജീവനക്കാരും തൊഴിലാളികളും വാർഡ് മെമ്പർമാരും യോഗത്തിൽ പങ്കെടുത്തു.