
പാലോട്:പെരിങ്ങമ്മലയിലെ പതിനാല് മുസ്ലിം ജമാഅത്ത് കമ്മിറ്റികളുടെ കൂട്ടായ്മയായ പെരിങ്ങമ്മല മുസ്ലിം ജമാഅത്ത് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങമ്മലയിൽ സംഘടിപ്പിച്ച നബിദിന സമ്മേളനം കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് ഉദ്ഘാടനം ചെയ്തു.അൽ ഉസ്താദ് ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.മുസ്ലിം ജമാഅത്ത് കോഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് എം.നിസാർ മുഹമ്മദ് സുൾഫി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.ലത്തീഫ് പാലോട് സ്വാഗതം പറഞ്ഞു.സയ്യിദ് മിസ്ബാഹ് കോയ തങ്ങൾ അൽ ബാഫഖി,ചെറ്റച്ചൽ ഷാജഹാൻ ബാഖവി,മുഹമ്മദ് മുബഷിർ നദ്‌വി,പനവൂർ മുഹമ്മദ് ഷാ ബാഖവി,മുഹമ്മദ് റാസി ബാഖവി,നിസാറുദ്ദിൻ മന്നാനി എം.ഡി,ഇടവം ഇർഷാദ് ബാഖവി,എം.സലാഹുദീൻ മന്നാനി,മൈലക്കുന്ന് നിസാറുദ്ദീൻ വഹബി,നജീം ബാഖവി,ജമാഅത്ത് ഭാരവാഹികളായ തെന്നൂർ ഹാഷിം,ഇടവം ഖാലിദ്,എസ്.എ.വഹാബ്,ഹാജി എം.യൂനുസ് കുഞ്ഞ്,ഹാജി എ.അബ്ബാസ്,എസ്.എ.റഷീദ്,നിസാമുദ്ദീൻ മഞ്ഞപ്പാറ,എം.ജാഫർ കൊച്ചുകരിയ്ക്കകം,അമീർ മൗലവി,എച്ച്.അക്ബർ ഷാ,എൻ.ഫസലുദ്ദീൻ,എ.ഹുസൈൻ,അബ്ദുൽ സമദ് കൊച്ചുകോണം,ഹാജി എ.ഇസ്മായിൽ എന്നിവർ സംസാരിച്ചു.