തിരുവനന്തപുരം : വിശ്വസിനിമയിലെ അഞ്ച് ക്ലാസിക്കുകൾ ആസ്‌പദമാക്കി ഫിൽക്കയും മറ്റ് ഫിലിം സൊസൈറ്റികളുമായി ചേർന്ന് ക്വിസ് മത്സരം സംഘടിപ്പിക്കും.പ്രായപരിധി 18- 25. ഒരു ടീമിൽ രണ്ടുപേർ.ഒന്ന്,​രണ്ട്,​മൂന്ന് സ്ഥാനക്കാർക്ക് പുറമേ പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം ലഭിക്കും.26ന് ജോയിന്റ് കൗൺസിൽ നടക്കുന്ന ഫിലിം ഫെസ്റ്രിവലിൽ സംവിധായകനും ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ.കരുൺ,​ചലച്ചിത്ര അക്കാ‌ഡമി ചെയർമാൻ പ്രേംകുമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും. ഫോൺ : 8075049404,​ 9495376760,​ 7907116434,​ 8089036090