ss

32-ാം ജന്മദിനം ആഘോഷിച്ച് അമേരിക്കൻ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ പങ്കാളിയുമായ നിക് ജൊനാസ്. പരസ്പരം ചേർന്ന് നിന്ന് നിക്കും പ്രിയങ്കയും ചുംബിക്കുമ്പോൾ മകൾ മാൾട്ടി മേരി കണ്ണുപൊത്തിയിരിക്കുന്ന മനോഹര ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ. ലണ്ടനിൽ നടന്ന ജൊനാസ് ബ്രദേഴ്സിന്റെ സംഗീത പരിപാടിക്കിടെ എടുത്തതാണ് മനോഹരമായ പിറന്നാൾ ചിത്രങ്ങൾ.

മാൾട്ടിയെ എടുത്തു സംഗീത പരിപാടി നടക്കുന്ന വേദിയിലേക്ക് പോയ നിക് അവൾക്ക് കൈയിൽ മൈക്കെടുത്ത് കൊടുക്കുന്നതിന്റെയും നിക്കിന്റെ സഹോദരൻമാരും ഗായകരുമായ കെവിനും ജോയും മാൾട്ടിയെ കൊഞ്ചിക്കുന്നതിന്റെയും ചിത്രങ്ങളും പങ്കുവച്ചു.

പിറന്നാൾ സ്നേഹം അറിയിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇതിലും മികച്ചതായി 32-ാം വയസ് തുടങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും നിക് കുറിച്ചു.