
ശിവഗിരി: ശിവഗിരിയിൽ നടന്ന കുമാരനാശാൻ ദേഹവിയോഗ ശതാബ്‌ദി ദിനചാരണം സ്വാമി സുരേശ്വരാനന്ദ ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ ശശി വെട്ടൂർ അദ്ധ്യക്ഷത വഹിച്ചു . ഡോ. എം. ജയരാജു , എൽ. പ്രസന്നൻ എന്നിവർ ആശാൻ അനുസ്മരണ പ്രഭാഷണം നടത്തി. താണുവൻ ആചാരി, മനോഹർ.ജി ,ഷോണി.ജി.ചിറവിള, ആനയറവിജയൻ, അശോകൻകായിക്കര, ജഗൻമോഹൻ, വിജയൻ അവണാകുഴി, സാനിയ സുരേഷ്, ജൈനി, വിജയൻചന്ദനമല, സുഗതൻതിരുവനന്തപുരം എന്നിവർ കവിതകൾ അവതരിപ്പിച്ചു.