വിതുര:ഓണാഘോഷത്തിന്റെ ഭാഗമായി ട്രിവാൻഡ്രം ജീപ്പ് ക്ലബിന്റെ നേതൃത്വത്തിൽ പൊൻമുടി തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം നടത്തി.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.പൊൻമുടി,മെർക്കിസ്റ്റൺ,പുതുക്കാട് മേഖലയിലെ ലയങ്ങളിൽ താമസിക്കുന്ന 180 കുടുംബങ്ങൾക്കും,ബോണക്കാട്ട് 20 കുടുംബങ്ങൾക്കുമാണ് ഭക്ഷ്യകിറ്റ് നൽകിയത്.തോട്ടംതൊഴിലാളിയൂണിയൻ നേതാക്കളായ ചെറ്റച്ചൽസഹദേവൻ,കെ.വിനീഷ്‌കുമാർ,ഗോപകുമാർ,പഞ്ചായത്ത് മെമ്പർ കലയപുരംഅൻസാരി, ക്ലബ്ഭാരവാഹികളായ രമേഷ്പിള്ള, രാജമൗലി എന്നിവർ പങ്കെടുത്തു.