തിരുവനന്തപുരം: പേട്ട ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിന്റെ ആഭിമുഖ്യത്തിൽ 97-ാം മഹാസമാധിദിനാചരണം 21ന് രാവിലെ 5ന് ആരംഭിക്കും. രാവിലെ 10ന് മണ്ഡപം രക്ഷാധികാരി സി.പി. സേതുനാഥന്റെ നേതൃത്വത്തിൽ ഭദ്രദീപം കൊളുത്തും. മണ്ഡപം പ്രസിഡന്റ് എൻ.എസ്. വിക്രമൻ തമ്പി, സെക്രട്ടറി എസ്. മിത്രൻ, ബി.ഐ. ഷാജികുമാർ, ചിത്രൻ (കണ്ണൻ), ബി. ഉദയകുമാർ, സുദേവൻ, മണികണ്ഠൻ, ദ്വിലീപ് കുമാർ, എസ്. ഷാജി (മിനർവ), ടി. വിനോദ് കുമാർ, ദ്വിലീപ് കുമാർ (ബർമ്മബസാർ) എന്നിവർ പങ്കെടുക്കും. പെൻഷൻ വിതരണവും ഗുരുപൂജയും കഞ്ഞിസദ്യയും ഉണ്ടായിരിക്കും.