vld1-

വെള്ളറട: വെള്ളറട സർക്കാർ ആശുപത്രി പടിക്കൽ കോൺഗ്രസ് വെള്ളറട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ആശുപത്രിയെ തകർക്കാൻ ശ്രമിക്കുന്ന പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് നീതി പാലിക്കുക, സ്വകാര്യവ്യക്തി ആശുപത്രിക്ക് വാങ്ങി നൽകിയ ടോക്കൺ മെഷീൻ പ്രവർത്തിപ്പിക്കുക, കാരുണ്യ മെഡിക്കൽ സ്റ്റോർ തുറന്നു പ്രവർത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധ‌ർണ കെ.പി.സി.സി സെക്രട്ടറി ഡോ.ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു. മണലി സ്റ്റാന്റ്ലി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഗിരീഷ് കുമാർ, എം.രാജ്മോഹൻ, കെ.ജി.മംഗളദാസ്, സാബുപണിക്കർ, അഡ്വ.ഷെരീഫ്, പനയാട് സുനിൽ, ഗിരിസുധൻ, മണ്ണാത്തിപ്പാറ ജോൺസൺ,പ്ളാങ്കാല ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.