
ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ സഭവിള ശ്രീനാരായണാശ്രമം ലൈബ്രറി ഹാളിൽ നടന്ന പത്രാധിപർ കെ.സുകുമാരൻ സ്മൃതി സംഗമം ഡോ.ബി. സീരപാണി ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,യോഗം ഡയറക്ടർ അഴൂർ ബിജു,യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്,ഡി.ചിത്രാംഗദൻ,എസ്എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ എന്നിവർ സംസാരിച്ചു.പത്രാധിപരുടെ സ്മരണയ്ക്കായി ഐക്യവേദി ഏർപ്പെടുത്തിയിട്ടുള്ള ജനശ്രേഷ്ഠ പുരസ്കാരം കടയ്ക്കാവൂർ ശിവദാസിനു (കേരള കൗമുദി) കൈമാറാൻ തീരുമാനിച്ചു.രാവിലെ ലൈബ്രറി ഹാളിൽ പത്രാധിപരുടെ ഛായാചിത്രത്തിനു മുന്നിൽ യൂണിയൻ ഭാരവാഹികളും ഐക്യ വേദി പ്രവർത്തകരും പുഷ്പാർച്ചന നടത്തി.