
ചിറയിൻകീഴ്: ഗുരുദേവ ദർശനപഠന കേന്ദ്രത്തിന്റെയും ഐശ്വര്യ ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണം, നബിദിനാഘോഷ മതേതരക്കൂട്ടായ്മ സംഘടിപ്പിച്ചു. മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻസ് ചർച്ച് വികാരി ഫാ.ഡോ.ജോർജ്ജ് ഗോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാണൂർ മുസ്ലിം ജമാഅത്ത് മുഖ്യ ഇമാം ഷഹീർ മൗലവി, ഗുരുദേവ ദർശന പഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ, പഠനകേന്ദ്രം വൈസ് പ്രസിഡന്റ് മേഴ്സി ജോസഫ്, ജോ. സെക്രട്ടറി വിപിൻമിരാൻഡ, ഐശ്വര്യ ബാലവേദി ഡയറക്ടർ ഡോ.ആനിറ്റിഷജറാൾഡ്, ബാലവേദി പ്രസിഡന്റ് അനുജിത്ത്.ആർ, ജി.സുദർശനൻ, എസ്.സുധി തുടങ്ങിയവർ പങ്കെടുത്തു.