photo

നെടുമങ്ങാട്: സൺ എഡ്യുക്കേഷൻ സഘടിപ്പിച്ച ഓണാഘോഷം മാനേജിംഗ് ഡയറക്ടർ ഷമീർ.എ.എം ഉദ്‌ഘാടനം ചെയ്തു. സെന്റർ മാനേജർ റെജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ സുനിൽ സൺ സ്വാഗതം പറഞ്ഞു.സിനിമാ സീരിയൽ താരം പ്രശാന്ത് വിജയൻ മുഖ്യാതിഥിയായി.സമ്മാനങ്ങളും വിതരണം ചെയ്തു.മലയാളി മങ്ക,മിസ്റ്റർ സൺ പുരസ്‌കാര വിതരണം ജനറൽ മാനേജർ ജോഷി നിർവഹിച്ചു.ഓണക്കോടി വിതരണവും ഡി.ജെയും നടന്നു.അദ്ധ്യാപകരായ രാഹുൽ ആർ.ബി,ആനി.ജെ,ഗൗരി.കെ,സൗമ്യ.എൽ,ലീന രാജ്,രേഷ്മ സി.എം,സുബാഷ്.എൻ,ഗോകുൽ.എം എന്നിവർ സംസാരിച്ചു.ആറ്‌ ബ്രാഞ്ചുകളിൽ നിന്നായി 1500 വിദ്യാർത്ഥികൾ പങ്കെടുത്തു.