വിഴിഞ്ഞം: മലങ്കര കത്തോലിക്കാസഭയുടെ 94-ാമത് പുനരൈക്യവാർഷികത്തിനും സഭാസംഗമത്തിനും പാറശാല രൂപത അതിഥേയത്വം വഹിക്കും.നാളെയും മറ്റന്നാളും സംഘിടിപ്പിക്കുന്ന പരിപാടികൾ വെങ്ങാനൂർ വി.പി.എസ് മലങ്കര എച്ച്.എസ്.എസിലെ മാർ ഈവാനിയോസ് നഗറിൽ നടക്കും.മലങ്കര കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവയ്ക്കൊപ്പം മലങ്കര സഭയിലെ എല്ലാ രൂപതാദ്ധ്യക്ഷന്മാരും പങ്കെടുക്കും. നാളെ നടക്കുന്ന സുവിശേഷ സന്ധ്യക്ക് സഭാതല സുവിശേഷസംഘം നേതൃത്വം നൽകും.ശനിയാഴ്ച രാവിലെ പേപ്പൽ പതാകയും കാതോലിക്കാ പാതാകയും ഉയർത്തും.തുടർന്ന് എം.സി.സി.എൽ സഭാതല സംഗമവും എം.സി.വൈ.എം അന്തർദേശീയ യുവജന കൺവെൻഷനും നടക്കും.മാർ ബസേലിയോസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടയിൽ നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവൽ മുഖ്യാതിഥിയാകും.10.30ന് കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി.വചന സന്ദേശം ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ് മാർ തോമസ് തറയിൽ നിർവഹിക്കും.തുടർന്ന് നടക്കുന്ന വചനവർഷത്തിന്റെ ഉദ്ഘാടനവും കർദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവ നിർവഹിക്കും.പരിപാടികൾക്ക് പാറശാല രൂപതാദ്ധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് നേതൃത്വം നൽകും.