vd-satheesan

തിരുവനന്തപുരം: ഫെഡറൽ സംവിധാനത്തെ തകർക്കുന്ന രീതിയിലാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇന്ത്യൻ ജനാധിപത്യത്തിൽ ഇത് പ്രായോഗികമല്ല. എല്ലാ നിയന്ത്രണവും തങ്ങളിലേക്ക് കൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് ഒറ്റ തിരഞ്ഞെടുപ്പിലൂടെ മോദി ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്.

 പാ​ലി​ക്ക​പ്പെ​ടു​ന്ന​ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​വാ​ഗ്ദാ​നം​:​ ​കെ.​സു​രേ​ന്ദ്രൻ

​ഒ​രു​ ​രാ​ജ്യം​ ​ഒ​രു​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ശു​പാ​ർ​ശ​യ്ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​ ​ന​രേ​ന്ദ്ര​മോ​ദി​ ​സ​ർ​ക്കാ​രി​ന് ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ ​അ​റി​യി​ച്ച് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ.​ ​ബി.​ജെ.​പി​യു​ടെ​ ​മ​റ്റൊ​രു​ ​സു​പ്ര​ധാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വാ​ഗ്ദാ​നം​ ​കൂ​ടി​ ​പാ​ലി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും​ ​രാ​ജ്യ​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​ന് ​ഏ​റെ​ ​ഗു​ണം​ ​ചെ​യ്യു​ന്ന​ ​നി​ല​പാ​ടാ​ണ് ​കേ​ന്ദ്ര​ത്തി​ന്റേ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​ത്ര​ക്കു​റി​പ്പി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​തോ​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ച​ട്ട​ങ്ങ​ളു​ടെ​ ​സ​ങ്കീ​ർ​ണ​ത​ക​ൾ​ ​ഒ​ഴി​വാ​കും​മെ​ന്നും​ ​രാ​ജ്യ​ത്തെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ഗു​ണം​ ​ചെ​യ്യു​ന്ന​ ​നീ​ക്ക​ത്തി​ന് ​തു​ര​ങ്കം​ ​വെ​യ്ക്കു​ക​യാ​ണ്‌​ ​കോ​ൺ​ഗ്ര​സും​ ​സി.​പി.​എ​മ്മും​ ​ചെ​യ്യു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.

 67​വ​രെ​ ​ആ​രും​ ​എ​തി​ർ​ത്തി​ല്ല​:​ ​വി.​മു​ര​ളീ​ധ​രൻ

​രാ​ജ്യ​ത്ത് 1967​വ​രെ​ ​ഒ​രു​ ​രാ​ജ്യം​ ​ഒ​രു​ ​തി​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു.​അ​ന്ന് ​ആ​രും​ ​എ​തി​ർ​ത്തി​ല്ലെ​ന്നും​ ​ഇ​പ്പോ​ൾ​ ​എ​ന്തി​നാ​ണ് ​എ​തി​ർ​ക്കു​ന്ന​തെ​ന്നും​ ​മു​ൻ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​ചോ​ദി​ച്ചു.​ ​വ​ർ​ഷം​ ​മു​ഴു​വ​ൻ​ ​നീ​ളു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​രാ​ജ്യ​പു​രോ​ഗ​തി​ക്ക് ​ത​ട​സ​മാ​വു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​ൻ​ ​ന​രേ​ന്ദ്ര​മോ​ദി​യെ​ന്ന​ ​വി​ക​സ​ന​ ​നാ​യ​ക​ന്റെ​ ​ഉ​റ​ച്ച​ ​തീ​രു​മാ​ന​മാ​ണി​തെ​ന്നും​ ​അ​തി​നെ​ ​എ​തി​ർ​ക്കു​ന്ന​തി​ന് ​പി​ന്നി​ൽ​ ​രാ​ജ്യ​താ​ൽ​പ​ര്യ​മ​ല്ല,​സ​ങ്കു​ചി​ത​ ​രാ​ഷ്ട്രീ​യം​ ​മാ​ത്ര​മാ​ണെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.