തിരുവനന്തപുരം: കേരള ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമാധാന ദിനാചരണത്തിന്റെ ഭാഗമായി ഹൈസ്കൂൾ,​ഹയർസെക്കൻഡറി,​കോളേജ് വിദ്യാർത്ഥികൾക്കായി 'യുവജനനേതൃത്വവും സമാധാനവും' എന്ന വിഷയത്തിൽ 21ന് രാവിലെ 11ന് തൈക്കാട് ഗാന്ധി ഭവനിൽ ചർച്ച നടത്തും.താല്പര്യമുള്ളവർ 20ന് വൈകിട്ട് 5ന് മുമ്പായി പി.പ്രതാപൻ(9446176426)​,​വി.കെ.മോഹൻ(9447454231)​എന്നിവരെ ബന്ധപ്പെടുക.