
പാറശാല : ബി.എം.എസ് പാറശാല മേഖല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വിശ്വകർമ്മജയന്തി ആഘോഷങ്ങൾ കെ.എസ്.ഇ.ബി സംഘ് സംസ്ഥാന സെക്രട്ടറി ഗിരീഷ്.ജി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മാറാടി എ.പ്രേംകുമാർ അദ്ധ്യക്ഷനായി. മേഖല പ്രഭാരി മധു, പാറശാല പി.ജി.അനിൽ, അയിര കെ.ബിജുകുമാർ, മഞ്ചവിളാകം ബിജു എന്നിവർ സംസാരിച്ചു. കലാപ്രതിഭകളെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു.