1

തിരുവനന്തപുരം: പ്രവാസി വിശ്വകർമ്മ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല കിംഗ്സ് ഓഡിറ്റോറിയത്തിൽ വിശ്വകർമ്മദിനം ആചരിച്ചു. വർക്കല മൈതാനത്ത് നിന്നും ആരംഭിച്ച ശോഭയാത്ര കിംഗ്സ് ഓഡിറ്റോറിയത്തിൽ സമാപിച്ചു. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ കാട്ടാക്കട അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വിശ്വകർമ്മ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ബി രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന എക്സിക്യുട്ടീവ് അംഗം തോട്ടയ്ക്കാട് ശശി, യു.ഡി.ഫ് വർക്കല നിയോജകമണ്ഡലം ചെയർമാൻ ബി.ധനപാലൻ, എസ്.സുനിൽ, താണുവൻ ആചാരി, കരിക്കകം ത്രിവിക്രമൻ, അജിത് പെരിങ്ങമല, സത്യശീലൻ, അനിരുദ്ധൻ, ജ്യോതിഷ് കുമാർ, രാജു വർക്കല, ഷീനാ രാജീവ്‌, സനിതാകുമാരി, ജില്ലാ സെക്രട്ടറി വിജയകുമാർ, വൈസ് പ്രസിഡന്റ്‌ സുനിൽ. എസ് തുടങ്ങിയവർ പങ്കെടുത്തു.