arif-mohammad-khan

തിരുവനന്തപുരം: വയനാട് പുനരധിവാസ പാക്കേജ് കേരളം സമർപ്പിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കൃത്യമായി കണക്കു നൽകിയാൽ ഫണ്ട് അനുവദിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി പ്രതികരിക്കാനില്ല. ആർ.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, മുഖ്യമന്ത്രിക്ക് ആർ.എസ്.എസ് അജണ്ടയെക്കുറിച്ച് കൂടുതൽ അറിവുണ്ടായിരിക്കുമെന്ന് ഗവർണർ പറഞ്ഞു. തീവ്രവാദ ബന്ധത്തെ പറ്റിയുള്ള പി.ജയരാജന്റെ പ്രസ്താവനയിൽ, മുതിർന്ന ഒരു നേതാവ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെ ഗൗരവതരമായി കാണണമെന്നും അത്തരം സംഭവങ്ങൾ നടക്കുന്നുണ്ടോ എന്ന് കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.