bahuleyan-

പാറശാല: ദീർഘദൂര ഓട്ടക്കാരനും ലിംങ്ക ബുക്ക് ഒഫ് വേൾഡ് റെക്കോർഡ്സ് ജേതാവുമായ ധനുവച്ചപുരം സ്വദേശി ബാഹുലേയന് മെൻസ് വേൾഡ് ഗ്രൂപ്പ് ഏർപ്പെടുത്തിയ കരുണാജ്വാല പുരസ്കാരം നൽകി ആദരിച്ചു. കാരുണ്യ പ്രവർത്തനരംഗത്ത് നടത്തുന്ന സേവന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

നെയ്യാറ്റിൻകര മെൻസ് വേൾഡ് അങ്കണത്തിൽ നടന്ന ഓണം ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ ബാഹുലേയന് പുരസ്കാരം സമ്മാനിച്ചു. സുലൈൻമാൻ അദ്ധ്യക്ഷത വഹിച്ചു. മഞ്ചത്തല സുരേഷ്, പ്രദീപ് മരുതത്തൂർ, സജി പാലിയോട് എന്നിവർ സംസാരിച്ചു.