
വെള്ളനാട്: ശബരിമല ജോലിക്കിടെ പത്തനംതിട്ട തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ.വെള്ളനാട് മിത്രനികേതൻ പുതുമംഗലം എ.എസ്.നിവാസിൽ അമൽ ജോസി(28)ന്റെ മരണം വിശ്വസിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും. വീട്ടുകാരുമൊത്ത് ഓണമാഘോഷിക്കാൻ ഇക്കഴിഞ്ഞ ഞായറാഴ്ച അമൽ വീട്ടിലുണ്ടായിരുന്നു. അമൽജോസിന്റെ അപ്രതീക്ഷിത മരണവാർത്ത വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് നാട്ടുകാർ. അഞ്ച് വർഷം മുമ്പാണ് പത്തനംതിട്ട ജില്ലയിലെ പൊലീസിൽ അമലിന് ജോലി ലഭിക്കുന്നത്. ജോലി കിട്ടുന്നതിന് മുമ്പ് ട്യൂഷൻ പഠിപ്പിക്കും. ബിരുദം പഠനം പൂർത്തിയാക്കിയ അമൽ നാട്ടിലെ എല്ലാ വിശേഷങ്ങൾക്കും കൂട്ടുകാരോടൊപ്പം ഉണ്ടാകും. ഓണ അവധി കഴിഞ്ഞ് പോകുമ്പോൾ അടുത്ത ആഴ്ച വീട്ടിലെത്താമെന്ന ഉറപ്പും നൽകി. ഒരു വർഷം മുമ്പാണ് അമൽ വിവാഹിതനാകുന്നത്. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിലാണ് ഭാര്യ അപർണയ്ക്ക് ജോലി. പിതാവ്: ജോസ് മാതാവ്: ഷീല
(