
പോത്തൻകോട്: കഴക്കൂട്ടത്ത് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയ ആൾ ചികിത്സയിലിരിക്കെ മരിച്ചു. കരിയിൽ വാർഡിൽ പണയിൽ വീട്ടിൽ സന്തോഷ് കുമാർ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീടിനു മുന്നിൽ വച്ച് സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ബന്ധുക്കളും സമീപവാസികളും ചേർന്ന് തീയണച്ച് മെഡിക്കൽ കോളേജിലെത്തിച്ചു. 80 ശതമാനത്തിലധികം പൊള്ളലേറ്റ് ഐ.സി.യുവിലായിരുന്ന സന്തോഷ് ചികിത്സയിലായിരിക്കവെയാണ് മരിച്ചത്. വിദേശത്തായിരുന്ന സന്തോഷ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കുടുംബ പ്രശ്നമാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. ഭാര്യ: മഞ്ജു