തിരുവനന്തപുരം:കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഘാടകസമിതി രൂപീകരണ യോഗം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ. രാമു ഉദ്ഘാടനം ചെയ്തു. കെ.ബി.ഇ.എഫ് ജില്ലാ പ്രസിഡന്റ് കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എൽ.ഐ.സി .ഇ.യു ഡിവിഷണൽ സെക്രട്ടറി,സജിത്,ബെഫി നേതാക്കളായ കെ.ഹരികുമാർ,വിനോദ്,കെ.ബി ഇ.എഫ് ജില്ലാ സെക്രട്ടറി എസ് സജീവ് കുമാർ,കെ.ബി.ഇ.എഫ് സംസ്ഥാന സമിതി അംഗങ്ങളായ രാജ്സേനൻ, സിദ്ദിഖ്, കെ.ബി.ഇ.എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ടി.ശ്രീകുമാർ സജി.ബി ഐ എന്നിവർ പങ്കെടുത്തു. സ്വാഗത സമിതി ചെയർമാനായി ആർ.രാമുവിനെയും കൺവീനറായി ടി. ശ്രീകുമാറിനെയും തിരഞ്ഞെടുത്തു.