തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കുമാരപുരം ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 97-ാം മഹാസമാധി ദിനാചരണം ശനിയാഴ്ച നടക്കും. 5.30ന് ശാന്തിഹോമം,​ 6.45ന് ദീപാരാധന. 7ന് ശാഖ പ്രസിഡന്റ് മണ്ണുമുട്ടം ശശി അഖണ്ഡനാമജപത്തിന് ഭദ്രദീപം തെളിക്കും.11ന് കഞ്ഞിസദ്യയുടെ ഉദ്ഘാടനം മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ഡി.ആർ. അനിൽ നിർവഹിക്കും. 3ന് സമൂഹപ്രാർത്ഥന. 3.15ന് സമാധിപൂജ തുടർന്ന് നടയടപ്പ് എന്നിവ നടക്കുമെന്ന് ശാഖ സെക്രട്ടറി ബൈജു തമ്പി അറിയിച്ചു.