തിരുവനന്തപുരം: നഗരസഭയിലെ എൽ.ഡി.എഫ് നിബന്ധനയനുസരിച്ച് നികുതി അപ്പീൽകാര്യ സ്റ്റാൻഡിംഗ് സമിതി അദ്ധ്യക്ഷനോട് രാജിവയ്ക്കാൻ എൽ.ഡി.എഫ് നി‌ർദ്ദേശം നൽകി.ഒരു വർഷവും മൂന്ന് മാസവും എന്ന കാലാവധി പൂർത്തിയാക്കി അടുത്ത കക്ഷിക്ക് മാറി നൽകണമെന്ന് ഭരണസമിതി ആരംഭിച്ചപ്പോൾ അംഗീകരിച്ച എൽ.‌ഡി.എഫ് വ്യവസ്ഥയുടെ ഭാഗമായാണ് നിർദ്ദേശം.നിലവിൽ പാളയം രാജനാണ് അദ്ധ്യക്ഷൻ.അദ്ദേഹം ഇന്നോ നാളെയോ രാജി കത്ത് കൈമാറുമെന്നാണ് സൂചന.ഇനി ജെ.എസ്.എസിന്റെ കൗൺസിലറായ സുരകുമാരിയുമാണ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നത്.