പാങ്ങോട് :കോൺഗ്രസ് വലിയവിള മണ്ഡലം,കേരള ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസിന്റെയും സംയുക്താഭിമുഖ്യത്തിൽ വിശ്വകർമ്മജയന്തി ആഘോഷിച്ചു.കെ.എസ്.ശബരിനാഥൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ.ജി.നൂറുദീൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി സി.ജയചന്ദ്രൻ,വട്ടിയൂർക്കാവ് ബ്ലോക്ക് പ്രസിഡന്റ് വെള്ളൈക്കടവ് വേണുകുമാർ,ആർട്ടിസാൻസ് കോൺഗ്രസ് ജില്ലാപ്രസിഡന്റ് മേനംകുളം മോഹൻ,വി.മോഹൻതമ്പി,വേട്ടമുക്ക് മധു,ആർ.നാരായണൻ തമ്പി,ആർ.ബിന്ദു,മരുതൻകുഴി എസ്.സുരേഷ്‌കുമാർ,പുതുമന കെ.വിജയകുമാർ എന്നിവർ പങ്കെടുത്തു.