
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ എന്റെ നിറവോണം മെഗാ ഇവന്റ് ആഘോഷം സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ ഓണവിളംബര ഗാനാലാപനവും നടൻ എം.ആർ.ഗോപകുമാർ ഓണസന്ദേശ പ്രഖ്യാപനവും, കലാമണ്ഡലം വിമലാ മേനോൻ ഉപഹാരങ്ങളും നൽകി. നാടൻ പാട്ടുകാരൻ അജിത് തോട്ടക്കാട്,കോമഡി താരം ശിവമുരളി,നർത്തകി അരുന്ധതിപണിക്കർ,ഡോ.പദ്മശ്രീ,നടൻ പ്രേംഷഫീക്ക് എന്നിവർക്ക് പ്രേംനസീർ പുരസ്കാരങ്ങൾ നൽകി.പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി തെക്കൻ സ്‌റ്റാർ ബാദുഷ,നടൻ വഞ്ചിയൂർ പ്രവീൺ കുമാർ,എം.കെ.സൈനുലാബ്ദീൻ,അജയ് തുണ്ടത്തിൽ,എം.എച്ച്.സുലൈമാൻ,ആര്യനാട് സന്തോഷ് കുമാർ,വിമൽ സ്റ്റീഫൻ,റഹിം പനവൂർ,ഗോപൻ ശാസ്തമംഗലം,എസ്.ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.അത്തപ്പൂക്കളം,ഓണസദ്യ,കായിക മത്സരങ്ങൾ എന്നിവയും നടന്നു.