വിതരണം ശ്രീ ഗോകുലം മുവീസ്

s

സൂര്യ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കങ്കുവ നവംബർ 14ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീൻ അറിയിച്ചതാണിത്. രജനികാന്ത് ചിത്രം വേട്ടയനൊപ്പം ഒക്ടോബർ 10ന് റിലീസ് ചെയ്യാനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. തുരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സിരീസ് ആക്‌ഷൻ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്നു.

350 കോടിയാണ് ബഡ്‌ജറ്റ്. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ക്ളൈമാക്സിൽ സൂര്യയോടൊപ്പം കാർത്തി പ്രത്യക്ഷപ്പെടുന്നു എന്നത് കങ്കുവയുടെ ഹൈലൈറ്റായിരിക്കും. ബോളിവുഡ് താരം ബോബി ഡിയോൾ ആണ് പ്രതിനായകൻ. യോഗി ബാബു, പ്രകാശ് രാജ്, കെ.എസ്. രവികുമാർ, ജഗപതി ബാബു, ഹരീഷ് ഉത്തമൻ, നടരാജൻ സുബ്രഹ്മണ്യം, ആനന്ദ് രാജ്, റെഡിൻ കിങ് സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് താരങ്ങൾ. വെട്രി പളനി സാമി ഛായാഗ്രഹണം നിർവഹിക്കുന്നു. ദേവശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം. എഡിറ്റർ നിഷാദ് യൂസഫ്, കലാസംവിധാനം : മിലൻ. രചന: അഭിനാരായണ, സംഭാഷണം: മദൻ കാർക്കി, ആക്‌ഷൻ സുപ്രീംസുന്ദർ, കോസ‌്‌റ്റ്യൂം ഡിസൈനർ: അനുവർദ്ധൻ, ദത്‌ഷാ പിള്ളൈ, സ്പെഷ്യൽ മേക്കപ്പ് രഞ്ജിത് അമ്പാടി, നൃത്തസംവിധാനം: ഷോബി, പ്രേം രക്ഷിത്. ശ്രീ ഗോകുലം മുവീസാണ് കേരളത്തിൽ വിതരണം. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്, പി.ആർ. ഒ ശബരി.