sas

രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ രചനയും സംവിധാനവും നിർവഹിക്കുന്ന വേട്ടയൻ സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ വീഡിയോ പുറത്ത്. പാട്രിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദിന്റെ അഭിനയം കാണാൻ എത്തുന്ന രജനികാന്തിന്റെ ആകാംക്ഷയും നിർമ്മാതാക്കളായ ലൈക പ്രൊഡക്‌ഷൻസ് പുറത്തിറക്കിയ വീഡിയോയിൽ കാണാം. ഫൺ മൂഡിലുള്ള കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ വേട്ടയനിൽ അവതരിപ്പിക്കുന്നത്. വിക്രം, മാമന്നൻ എന്നീ സിനിമകൾക്കുശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രമാണ്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിംഗ്, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക് എന്നിവരാണ് മറ്റു താരങ്ങൾ. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിൽ ഒക്ടോബർ 10ന് റിലീസ് ചെയ്യും. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ശ്രീ ഗോകുലം മുവീസാണ് കേരളത്തിൽ വിതരണം.