
തിരുവനന്തപുരം: ജവാന്മാരുടെ കൂട്ടായ്മയായ അനന്തപുരി സി.ആർ.പി.എഫ് ജവാൻസ് കുടുംബ സംഗമം നടത്തി.സംസ്ഥാന ഫിലിം അവാർഡ് വിന്നർ തന്മയ സോൾ ഉദ്‌ഘാടനം ചെയ്തു.അരുൺ സോൾ,രാധാകൃഷ്ണൻ കുന്നുംപുറം എന്നിവർ മുഖ്യാതിഥികളായി.പ്രസിഡന്റ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.വിരമിച്ച ജവാന്മാർ,ജില്ലയിൽ മികച്ച ജീവകാരുണ്യ പ്രവർത്തനം കാഴ്ചവയ്ക്കുന്ന കിരണം ട്രസ്റ്റ് എന്നിവരെ അനുമോദിച്ചു.ഐ.ഡി കാർഡ് പ്രകാശനം, കലാകായിക പരിപാടികൾ,ഓണസദ്യ എന്നിവ നടന്നു.ശ്രീലാൽ.ആർ,സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറം,വർക്കിംഗ് കമ്മിറ്റി അംഗം പ്രവീൺ എന്നിവർ പങ്കെടുത്തു.