a

കടയ്ക്കാവൂർ: സ്നേഹസന്ധ്യ - ഓണം ഫെസ്റ്റ് 2024 നടന്നു.അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കേരളകൗമുദി ചാമ്പ്യൻ ഒഫ് ചെയ്ഞ്ച് പുരസ്കാര ജേതാവുമായ ബി.എൻ.സൈജുരാജിന് അഞ്ചുതെങ്ങ് പൗരാവലി സ്വീകരണം നൽകി. ചടങ്ങ് വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആർ.ജെറാൾസ് (സ്വാഗതസംഘം രക്ഷാധികാരി) അദ്ധ്യക്ഷത വഹിച്ചു.ഡോ.വർഗീസ് ജോസഫ്,അജിത്ത് മാമ്പള്ളി,ആവണി അജിത്ത്,രുദ്രകുമാർ,അതിഥി അനഘരാജ്,അനന്ദു ജെ.ബി,കൃഷ്ണപ്രിയ എന്നിവരെ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ആദരിച്ചു.കവിയരങ്ങ് കായിക്കര അശോകൻ ഉദ്ഘാടനം ചെയ്തു.സ്നേഹസന്ധ്യ സ്വാഗതസംഘം ഭാരവാഹികളായ ബിബിൻ ചന്ദ്രപാൽ,സജിസുന്ദർ,കായിക്കര പ്രവാസി കൂട്ടായ്മ സെക്രട്ടറി ബിജു മിലിട്ടറി,രക്ഷാധികാരി അജയം ഷാ,മാത്യൂ ആന്റണി,ബിനു വിജയൻ,അനിൽകുമാർ വാവച്ചി,സുകേഷ്,ഹരിദാസ്,വക്കം ബിന്ദു.എസ്.ഡെന്നീസ് എന്നിവർക്കും സ്വീകരണം നൽകി.എസ്.പ്രവീൺ ചന്ദ്ര (വൈസ് ചെയർമാൻ സ്വാഗത സംഘം) സ്വാഗതവും സജി സുന്ദർ (സ്വാഗതസംഘം കൺവീനർ) നന്ദിയും പറഞ്ഞു.തുടർന്ന് ചെണ്ടമേളം,ഡാൻസ്,വൺമാൻ ഷോ,തുടർന്ന് ഗാനമേള,നാടകം എന്നിവ നടന്നു.ആകാശ ദീപക്കാഴ്ചയും വെടിക്കെട്ടോടുകൂടിയും സ്നേഹസന്ധ്യ സമാപിച്ചു.