h

തിരുവനന്തപുരം : ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ച എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതിൽ സർക്കാരിനെ വിമർശിച്ച് സി.പി.ഐ. പാർട്ടി മുഖപത്രമായ ജനയുഗത്തിൽ ദേശീയ എക്‌സിക്യുട്ടീവംഗം കെ.പ്രകാശ് ബാബു എഴുതിയ 'ഇടതുപക്ഷ രാഷ്ട്രീയം സംശയങ്ങൾക്കതീതമെന്ന" ലേഖനത്തിലാണ് രൂക്ഷ വിമർശനം.

വർഗീയസംഘർഷങ്ങളില്ലാത്ത കേരളത്തിൽ എന്തിനാണ് ആർ.എസ്.എസിന്റെ രണ്ട് ദേശീയ നേതാക്കളെ സംസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥൻ കണ്ടത്.? സന്ദർശന കാരണം ഡി.ജി.പിയെയോ ആഭ്യന്തര വകുപ്പിനെയോ അറിയിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നും മാറ്റി നിറുത്തണം. ഫാസിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പൊലീസ് മേധാവി ഇടതുപക്ഷ രാഷ്ട്രീയ ധാരണകൾക്കും കളങ്കമാണ്. കൂടിക്കാഴ്ചയെ തൃശൂർ പൂരവുമായി ബന്ധപ്പെടുത്തേണ്ടതില്ല. രാഷ്ട്രീയ നയവ്യതിയാനം ഉദ്യോഗസ്ഥ റിപ്പോർട്ടുകളിൽ കൂടിയല്ല ,രാഷ്ട്രീയ ബോധ്യങ്ങളിലൂടെയാണ് കണ്ടുപിടിക്കേണ്ടത്. വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്നത് ജുഡിഷ്യറിക്ക് മാത്രമല്ല സർക്കാരിനും മുന്നണിക്കും ബാധകമാണ്. ഇടതുപക്ഷരാഷ്ട്രീയ നയസമീപനങ്ങൾ ജനങ്ങളിൽ സംശയം ജനിപ്പിക്കുന്നതാവരുത്. ജനഹിതമാണ് സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് പിന്നിലെ ചാലക ശക്തിയെന്ന് തിരിച്ചറിയാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങളുമായി ബന്ധം കുറവുള്ള ചുമതലകളിലേക്ക് മാറ്റണമെന്നും ലേഖനത്തിൽ പറയുന്നു.

എ.​ഡി.​ജി.​പി​യെ
മാ​റ്റ​ണം​ ​:​ ​പ്ര​കാ​ശ് ​ബാ​ബു

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ർ​എ​സ്.​എ​സ് ​നേ​താ​ക്ക​ളു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച്ച​ ​ന​ട​ത്തി​യ​ ​എ.​ഡി.​ജി.​പി​യെ​ ​സ്ഥാ​ന​ത്ത് ​നി​ന്നും​ ​മാ​റ്റ​ണ​മെ​ന്ന​ ​നി​ല​പാ​ടി​ൽ​ ​സി.​പി.​ഐ​ ​ഉ​റ​ച്ച് ​നി​ൽ​ക്കു​ന്നു​വെ​ന്ന് ​പാ​ർ​ട്ടി​ ​ദേ​ശീ​യ​ ​നി​ർ​വ്വാ​ഹ​ക​സ​മി​തി​യം​ഗം​ ​പ്ര​കാ​ശ് ​ബാ​ബു.​ ​ക​ഴി​ഞ്ഞ​ ​എ​ൽ.​ഡി.​എ​ഫ് ​യോ​ഗ​ത്തി​ൽ​ ​ഉ​ന്ന​യി​ച്ച​ ​കാ​ര്യം​ ​സ​ർ​ക്കാ​രി​നെ​ ​ഒ​ന്നൂ​ ​കൂ​ടി​ ​ഓ​ർ​മ്മ​പ്പെ​ടു​ത്താ​നാ​ണ് ​ലേ​ഖ​ന​മെ​ഴു​തി​യ​ത്.​ ​ഇ​ത് ​പാ​ർ​ട്ടി​യു​ടെ​ ​പൊ​തു​വാ​യ​ ​നി​ല​പാ​ടാ​ണെ​ന്നുംഅ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.