തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ വിദ്യാരംഭ മഹോത്സവത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.നവരാത്രി ആരംഭദിനമായ ഒക്ടോബർ 4 മുതൽ 13 വരെയാണ് വിദ്യാരംഭ ചടങ്ങുകൾ. എഴുത്ത്,സംഗീതം,ചിത്രകല,നൃത്തം എന്നിവയിൽ ഗുരുകുല രീതിയിലുള്ള വിദ്യാരംഭ ചടങ്ങുകൾക്ക് വിദ്യാഭ്യാസ,സാഹിത്യ,സാംസ്കാരിക,കലാ രംഗങ്ങളിലെ പ്രമുഖ ആചാര്യന്മാർ നേതൃത്വം നൽകും.വിദ്യാരംഭത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തുഞ്ചൻ സ്മാരകത്തിലെ പ്രത്യേക കൗണ്ടർ വഴി പേര് രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 2457473.