
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ പനയറ കെയർ ഹോമിൽ ഓണാഘോഷം സംഘടിപ്പിച്ചു.ക്ലബ് പ്രസിഡന്റ് അനീഷിന്റെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സുരാജ് വെഞ്ഞാറമൂട് ഓണക്കോടികൾ വിതരണം ചെയ്തു.വെഞ്ഞാറമൂട് സി.ഐ അനൂപ് കൃഷ്ണ,ക്ലബ് സെക്രട്ടറി സെന്തിൽ കുമാർ,ശശിധരൻ നായർ,റഷീദ്,സജി വി.വി,കെയർ ഹോം മാനേജർ ശബരി എന്നിവർ സംസാരിച്ചു.രവീന്ദ്രൻ നായർ,കമലാകരക്കുറുപ്പ്,ആനക്കുഴി റഷീദ്,രാജേന്ദ്രൻ,അൻവർ ഹുസൈൻ,ജ്യോതികുമാർ,ദിലീപ് വേദിക എന്നിവർ പങ്കെടുത്തു.