cinema

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്

ൻവില്ല എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. പക്കാ മാസ് ആക്ഷൻ പടം എന്ന് സൂചിപ്പിക്കും വിധമാണ് പുതിയ പോസ്റ്ററും.

ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒരുമിക്കുന്നത്. ഒരു ഇടവേളയ്ക്കുശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു.

ഷറഫുദ്ദീൻ, വീണ നന്ദകുമാർ സിന്ധ്ര തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സുഷിൻ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രനാണ്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലിജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒക്ടോബർ പത്തിന് റിലീസ് ചെയ്യും.