ss

അമരത്തിലൂടെ മമ്മൂട്ടിയുടെ മകളായി എത്തി മലയാളിയുടെ ഹൃദയം കവർന്ന മാതുവിനെ പ്രേക്ഷകർ മറന്നിട്ടില്ല.

വിവാഹശേഷം കുടുംബസമേതം ന്യൂയോർക്കിൽ താമസിക്കുന്ന മാതു രണ്ടാം ഭർത്താവും മലേഷ്യ സ്വദേശിയുമായ അൻപളകൻ ജോർജിനൊപ്പമുള്ള പുതിയ ചിത്രം ശ്രദ്ധ നേടുന്നു.

തൊണ്ണൂറുകളിൽ മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായിരുന്നു മാതു. നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെയാണ് കന്നടകാരി മാധവി മാതു എന്ന പേര് സ്വീകരിച്ച്എ ത്തുന്നത്. നാലുവയസിൽ കന്നട സിനിമയിൽ മാതു ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

സദയം, കുട്ടേട്ടൻ, സവിധം, തുടക്കം, സന്ദേശം, പാരലൽ കോളേജ്, ചെപ്പടിവിദ്യ, ആയുഷ്‌കാലം , ഏകലവ്യൻ, ഡോളർ, രുദ്രാക്ഷം, ഒരു അഭിഭാഷകന്റെ കേസ് ഡയറി, മാട്ടുപെട്ടി മച്ചാൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച 2011 ൽ റിലീസ് ചെയ്ത ഉപ്പുകണ്ടം ബ്രദേഴ്സ് ബാക് ഇൻ ആക്ഷൻ എന്ന ചിത്രത്തിനുശേഷം ബ്രേക്ക് എടുത്തു. ഡോക്ടർ ജേക്കബുമായുള്ള വിവാഹശേഷം മീന എന്ന പേര് സ്വീകരിച്ചു. ക്രിസ്തുമതം സ്വീകരിച്ചത് ഒരിക്കലും വിവാഹത്തിന് വേണ്ടിയായിരുന്നില്ല എന്ന് മാതു പിന്നീട് വ്യക്തമാക്കിയിരുന്നു.

2012 ൽ ഡോ. ജേക്കബുമായി വിവാഹമോചിതയായ ശേഷം അമേരിക്കയിൽ ഡോക്ടറായ തമിഴ് നാട് സ്വദേശി അൻപളകൻ ജോർജിനെ വിവാഹം കഴിച്ചു. ലൂക്ക് , ജെയിം എന്ന പേരിൽ രണ്ട് മക്കളുണ്ട്. 2018 ൽ ആയിരുന്നു രണ്ടാം വിവാഹം.2019ൽ

അമേരിക്കയിൽ ചിത്രീകരിച്ച അനിയൻകുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലാണ് മാതു അവസാനം അഭിനയിച്ചത്.താൻ സിനിമ ഉപേക്ഷിച്ചില്ലെന്നും അവസരം ലഭിച്ചാൽ അഭിനയിക്കുമെന്നും മാതു പറഞ്ഞിട്ടുണ്ട്.