നെയ്യാറ്റിൻകര: റേഷൻ ഉപഭോക്താക്കളുടെ ഇ കെ.വൈ.സി അപ്ഡേഷൻ (മസ്റ്ററിംഗ്) നടത്തുന്നത് സംബന്ധിച്ച് നെയ്യാറ്റിൻകര താലൂക്കിലെ എല്ലാ എ.എ.വൈ (മഞ്ഞ) മുൻഗണന (പിങ്ക്) റേഷൻ കാർഡ് ഗുണഭോക്താക്കളുടെയും ഇ കെ.വൈ.സി അപ്ഡേഷൻ 24വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നടക്കും.കാർഡിലെ എല്ലാ അംഗങ്ങളും ആധാർ കാർഡ്,റേഷൻ കാർഡ് എന്നിവ സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി ഇപോസ്റ്റ് മെഷീനിൽ വിരൽ പതിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.