തിരുവനന്തപുരം: കേരള റീജിയൻ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ ഫാമിലി കമ്മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ലത്തീൻ സഭകളിലെ കേൾവി- സംസാര പരിമിതിയുള്ളവരുടെ സംസ്ഥാന സമ്മേളനം നാളെ നടക്കും.വെട്ടുകാട് പാരിഷ് ഹാളിൽ രാവിലെ 9.30 ന് നടക്കുന്ന സമ്മേളനത്തിൽ ഈഥർ ഇന്ത്യ ഡയറക്ടർ ബിജു സൈമൺ ആമുഖ പ്രഭാഷണം നടത്തും.11.15 ന് മാദ്രെ ദെ ദേവാലയത്തിൽ നടത്തുന്ന ദിവ്യബലിക്ക് ഫാമിലി കമ്മിഷൻ ചെയർമാനും വിജയപുരം രൂപത ബിഷപ്പുമായ സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ മുഖ്യകാർമികത്വം വഹിക്കും.ഫാ.ജനിസ്റ്റൻ, ഫാ.ജോളി എന്നിവർ ദിവ്യബലി ആംഗ്യഭാഷയിൽ വിവർത്തനം ചെയ്യും.വൈകിട്ട് 3ന് പൊതുസമ്മേളനം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ, ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ തുടങ്ങിയവർ പങ്കെടുക്കും.