പാലോട്: പെരിങ്ങമ്മല ഗവ.യു.പി സ്കൂൾ സോഷ്യൽ സർവീസ് സ്കീം സഹവാസ ക്യാമ്പ് ഇന്ന് സമാപിക്കും.ഇന്ന് രാവിലെ 7ന് സൈലീനാഥ് നയിക്കുന്ന കളിക്കളം,11ന് അൻവർ കബീർ നയിക്കുന്ന സൈബർ ഭാവിക്കായി സൈബർ പാഠങ്ങൾ,ഉച്ചയ്ക്ക് 2ന് സോപ്പ് നിർമ്മാണ ശില്പശാല,വൈകിട്ട് 4.30ന് സമാപന സമ്മേളനം ഷെനിൽ റഹിമിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം ഉദ്ഘാടനം ചെയ്യും.സോഫി തോമസ്,ബീന അജ്മൽ,സുധീർ,ഹസീന,ബി.രാധാകൃഷ്ണൻ,ക്ലീറ്റസ് തോമസ് എന്നിവർ സംസാരിക്കും.