sabana

74-ാം പിറന്നാൾ ആഘോഷമാക്കി ബോളിവുഡ് നടി ഷബാന ആസ്മി. ഇന്ത്യൻ സിനിമയിൽ താരത്തിന്റെ 50 വർഷത്തെ ആഘോഷം കൂടിയായിരുന്നു. ശബാന ആസ്മിയുടെ കരിയറിലെ ഇൗ നാഴികക്കല്ല് 3 ടയർ കേക്ക് ഒരുക്കിയാണ് കൂട്ടുകാരികൾ ആഘോഷമാക്കിയത്. വിദ്യ ബാലൻ, ദിയ മിർസ, ഉൗമ്മിള മണ്ടോണ്ട്‌കർ, അഞ്ജലി ആനന്ദ് തുടങ്ങി നിരവധി താരങ്ങൾ ശബാന ആസ്മിയു‌ടെ ജന്മദിനം ആഘോഷിക്കാൻ എത്തിയിരുന്നു. ഫറാ ഖാനൊപ്പം റിതു ഫദ്ദയും പാർട്ടിയിൽ പങ്കെടുത്തു.

റോക്കി ഒൗർ റാണി കി പ്രേം കഹാനി, ഘൂമർ എന്നീ ചിത്രങ്ങളിലാണ് ഷബാന ആസ്മി അവസാനമായി അഭിനയിച്ചത്. ബൺടിക്കി, ലാഹോർ 1947 എന്നിവയാണ് പുതിയ ചിത്രങ്ങൾ.അതേസമയം ശക്തമായ നിലപാടുകളും വ്യക്തമായ കാഴ്ചപ്പാടുകളും അഞ്ചു ദേശീയ അവാർഡിനേക്കാൾ ശബാന ആസ്‌മിയെ വ്യത്യസ്തയാക്കുന്നു. സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കാത്ത ബോളിവുഡ് താരമാണ് ശബാന. 'ഭാഷ അറിയില്ല. ഭാഷയിലെ പരിമിതി അഭിനയിക്കുമ്പോൾ തടസമാകുമോ എന്ന ഭയം കൊണ്ടാണ് സൗത്ത് ഇന്ത്യൻ സിനിമകളിൽ നിന്ന് അകന്നു നിൽക്കുന്നതെന്ന് ശബാന തന്നെ പറഞ്ഞിട്ടുണ്ട്.