
നാലാം സെമസ്റ്റർ ബി.എസ്സി ജിയോളജി, സുവോളജി പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 26, ഒക്ടോബർ 8 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.
നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ വൈവവോസി 24 മുതൽ ഒക്ടോബർ ഒന്നു വരെ അതത് കോളേജുകളിൽ നടത്തും.
സെപ്റ്റംബർ 9 ന് ആറ്റിങ്ങൽ ഗവ. കോളേജിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എസ്സി പോളിമർ കെമിസ്ട്രി ജൂലായ്- പ്രാക്ടിക്കൽ പരീക്ഷ 24 ലേക്ക് മാറ്റി.
സെപ്റ്റംബർ 11 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ആൻഡ് ഡാറ്റാ സയൻസ്) വൈവ പരീക്ഷ ഒക്ടോബർ ഒന്നിലേക്ക് മാറ്റി.
എം.ജി സർവകലാശാല വാർത്തകൾ
വൈവ വോസി
ഓഫ് കാമ്പസ് എൽ എൽ.എം (ആനുവൽ/സെമസ്റ്റർ സ്കീം സപ്ലിമെന്ററി, മേഴ്സി ചാൻസ് ജനുവരി 2023) പരീക്ഷയുടെ വൈവ വോസി ഒക്ടോബർ എട്ടിന് രാവിലെ പത്തിന് കാണക്കാരി സി.എസ്.ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിൽ നടക്കും.
പുനർമൂല്യനിർണയ ഫലം
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ ഡിപ്ലോമ പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം www.beta.sbte.kerala.gov.inൽ.
നിഷിൽ എംപവർ കോൺഫറൺസ്
തിരുവനന്തപുരം: അസിസ്റ്റീവ് ടെക്നോളജി മേഖലയിലെ നൂതന വികസനങ്ങൾ ചർച്ച ചെയ്യാനും പ്രായോഗിക സാദ്ധ്യതകൾ കണ്ടെത്താനും പുതുതലമുറയെ സഹായ സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് ആകർഷിക്കാനും സംഘടിപ്പിക്കുന്ന വാർഷിക കോൺഫറൺസായ എംപവർ 2024 ഒക്ടോബർ 17,18,19 തീയതികളിൽ നിഷിൽ നടക്കും. സാങ്കേതികമേഖലയിലെ വിദഗ്ദ്ധർ, വിദ്യാർത്ഥികൾ, വ്യവസായികൾ, ഗവേഷകർ എൻ.ജി.ഒകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് പങ്കെടുക്കാം. https://www.empower24.in ൽ രജിസ്റ്റർ ചെയ്യണം.
വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം : കേരള വനിതാ കമ്മിഷനിൽ ഒരു പുരുഷ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ (31,100 - 66,800) ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്ന സിവിൽ പൊലീസ് ഓഫീസർമാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോമിലുള്ള അപേക്ഷ, നിരാക്ഷേപ പത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി., പട്ടം പി.ഒ, തിരുവനന്തപുരം 695 004 വിലാസത്തിൽ ഒക്ടോബർ 10നകം ലഭിക്കണം.
മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം : എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള 2024 - 25 അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in, http://nmmse.kerala.gov.inൽ. സെപ്തംബർ 23 മുതൽ ഒക്ടോബർ 15 http://nmmse.kerala.gov.in മുഖേന അപേക്ഷിക്കാം.
സാദ്ധ്യത പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം; കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ് (കാറ്റഗറി നമ്പർ 697/2022) തസ്തികയിലേക്കുള്ള സാദ്ധ്യതാ പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. വിശദാംശം വെബ്സൈറ്റിലും ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും ലഭിക്കും.