തിരുവനന്തപുരം: പേയാട് സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്‌കൂളിലെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് മുതൽ 24 വരെ ജൂബിലി മെഗാ എക്സ്‌പോ സംഘടിപ്പിക്കും.ഇന്ന് വൈകിട്ട് 5ന് സ്‌കൂൾ അങ്കണത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ എക്സ്പോ ഉദ്‌ഘാടനം ചെയ്യും.സ്‌കൂൾ അങ്കണത്തിൽ രാവിലെ ഒൻപത് മുതൽ രാത്രി 9ന് വരെ നടക്കുന്ന മെഗാ എക്സ്‌പോയിൽ വൈവിദ്ധ്യമാർന്ന പ്രദർശനങ്ങൾ,പൂർവ അദ്ധ്യാപക–വിദ്യാർത്ഥി സംഗമങ്ങൾ,കലാസാംസ്‌കാരിക സമ്മേളനങ്ങൾ,പെറ്റ് ഷോ,ഫ്ളവർ ഷോ,അമ്യൂസ്‌മെന്റ് പാർക്ക്,സർക്കാർ –അർദ്ധസർക്കാർ സ്വകാര്യസംരംഭകരുടെ വിവിധ സ്റ്റാളുകൾ എന്നിവ ഒരുക്കുമെന്ന് പ്രിൻസിപ്പൽ എസ്.സുധ വാർത്താസമ്മേളനത്തിൽ അറിയിച്ചു.