
തിരുവനന്തപുരം: സ്നേഹതീരം അന്തേവാസിയായ 70വയസുള്ള വൃദ്ധ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ നിര്യാതയായി. എറെനാളായി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ വൃദ്ധയെ ബന്ധുക്കൾ ഏറ്റെടുക്കാനില്ലാത്തതിനാൽ സ്നേഹതീരത്തിൽ എത്തിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസർ: 0471-2343241, സ്നേഹതീരം: 9496851515, 9495801515 എന്ന നമ്പറിലോ ബന്ധപ്പെടണം. .