
മലയിൻകീഴ്: മലയിൻകീഴ് പഞ്ചായത്തിൽ തുടർച്ചയായി കുടിവെള്ളം മുടങ്ങിയിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിൽ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി,വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ഇന്നലെ രാവിലെ 10.30ഓടെ എത്തിയ ജനപ്രതിനിധികൾ എക്സിക്യൂട്ടീവ് എൻജിനിയർ ജയകുമാറുമായി നടത്തിയ ചർച്ചയിൽ കുടിവെള്ളം അടിയന്തരമായി നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നതുൾപ്പെടെ രേഖാമൂലം ഉറപ്പുകൾ വാങ്ങി.വൈകിട്ട് വരെ ചർച്ച തുടർന്നു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വാസുദേവൻനായർ,ഒ.ജി.ബിന്ദു,അനിൽകുമാർ,കെ.അജിതകുമാരി എന്നിവരുൾപ്പെടെ ഭരണ പ്രതിപക്ഷ ഭേദമെന്യേ 16 അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
നൽകിയ പ്രധാന ഉറപ്പുകൾ
@ ദ്രുതകർമ്മ ടീമിനെ നിയോഗിച്ച്,24 മണിക്കൂർ കൊണ്ട് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും.
@ ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളുമായി ചേർന്ന് മാസത്തിൽ ഒരിക്കൽ റിവ്യു മീറ്റിംഗ് മലയിൻകീഴ് നടത്തും
@ ജലജീവൻ പദ്ധതിയുടെ ഭാഗമായി പൊട്ടിച്ച ഗ്രാമീണ റോഡുകൾ പുനഃസ്ഥാപിക്കാൻ വാട്ടർ അതോറിട്ടി സഹായം നൽകും
@പൈപ്പ് ലൈൻ പൊട്ടലുണ്ടായാൽ അടിയന്തരമായി പരിഹാരം കാണാൻ വർക്കർ ടീം രൂപീകരിക്കും
@ പുതിയ കണക്ഷനുകൾ ഒക്ടോബർ മുതൽ ആരംഭിക്കും
ക്യാപ്ഷൻ: കുടിവെള്ളക്ഷാമത്തിന് പരിഹാരമാവശ്യപ്പെട്ട് മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി,വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു