തിരുവനന്തപുരം: കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയുടെ 11-ാമത് കൈതയ്ക്കൽ മഹാമുനി പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു.2022 ജനുവരി മുതൽ 2023 ഡിസംബർ വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളും കാവ്യങ്ങളുമാണ് പരിഗണിക്കുന്നത്.ചട്ടമ്പിസ്വാമികളുടെ ജീവിതത്തെ ആസ്‌പദമാക്കി കൈതയ്ക്കൽ സോമക്കുറുപ്പ് രചിച്ച മഹാമുനി എന്ന നോവലിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് പുരസ്ക‌ാരം.11,111 രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് അവാർഡ്. കൃതികളുടെ മൂന്ന് കോപ്പികൾ 30നകം സെക്രട്ടറി,കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതി,കൈതയ്ക്കൽ,ആനയടി പി.ഒ. - 690561 എന്ന വിലാസത്തിൽ ലഭിക്കണം.ഫോൺ:9447398694, 7902516581.