തിരുവനന്തപുരം : സ്വാമി ഈശ ആവിഷ്കരിച്ച വിദ്യാഭ്യാസം സമ്പൂർണ ബോധത്തിന് എന്ന വിദ്യാഭ്യാസരീതിയുടെ പ്രചരണാർത്ഥം രൂപീകരിച്ച ഗ്ളോബൽ എനർജി പാർലമെന്റിന്റെ ചെയർ പശ്ചിമബംഗാൾ രാജ്‌ഭവനിൽ സ്ഥാപിച്ചു.പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസിന്റെ പ്രത്യേക താത്പര്യപ്രകാരം സ്ഥാപിച്ച ചെയറിന്റെ അദ്ധ്യക്ഷൻ വിദ്യാഭ്യാസം,​സാംസ്കാരികം,​യോഗ രംഗങ്ങളിൽ ശ്രദ്ധേയ സാന്നിദ്ധ്യമായ കിരൺ വ്യാസാണ്.പ്രഭാഷണങ്ങൾ,​ പ്രസിദ്ധീകരണങ്ങൾ,​കോൺഫറൻസുകൾ എന്നിവയാണ് ചെയറിന്റെ പ്രധാന പ്രവർത്തനങ്ങളെന്ന് ഗ്ളോബൽ എനർജി പാർലമെന്റ് സെക്രട്ടറി എം.ആർ. തമ്പാൻ അറിയിച്ചു.