
മലയിൻകീഴ്: മാറനല്ലൂർ തൂങ്ങാംപാറ അരുമാളൂർ ഗാർഡൻസിൽ അയണിവിള പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നൗഫിയ-ഷിജുലാൽ ദമ്പതികളുടെ മകൾ സിയ (5)വീടിന് സമീപം കളിക്കുന്നതിനിടെ നിർമ്മാണത്തിലിരിക്കുന്ന സെപ്ടിക് ടാങ്കിൽ വീണു. ഇന്നലെ വൈകിട്ട് 4ഓടെയാണ് സംഭവം. കാട്ടാക്കടയിൽ നിന്നെത്തിയ ഫയർഫോഴ്സ് കുട്ടിയെ രക്ഷപ്പെടുത്തി.നേമം പൊലീസ് സ്റ്റേഷനിലെ അർഷാദാണ് കുട്ടി സെപ്ടിക് ടാങ്കിൽ വീഴുന്നത് കണ്ട് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് കാലിൽ ചെറിയ മുറിവുണ്ട്. ഫയർമാൻ വിജിനാണ് കുട്ടിയെ സെപ്ടിക് ടാങ്കിൽ ഇറങ്ങി രക്ഷിച്ചത്.