തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ശാഖയായ കനകക്കുന്ന ശ്രീനാരായണഗുരു വിശ്വസംസ്കാര ഭവനിൽ 97-ാമത് മഹാസമാധി ദിനാചരണവും ഉപവാസയജ്ഞവും നാളെ സ്വാമിശങ്കരാനന്ദയുടെ കാർമ്മികത്വത്തിൽ നടക്കും. രാവിലെ 5ന് ശാന്തിഹോമം, 6ന് ഗുരുപൂജ, 9 മുതൽ സമൂഹ ഉപവാസവും പ്രാർത്ഥനയും. 12ന് ഡോ.എസ്.കെ.രാധാകൃഷ്ണൻ മഹാസമാധി സന്ദേശം നൽകും.12.30ന് മഹാഗുരു പുജ, 2.45ന് മഹാസമാധി പൂജ,3.30ന് ഉപവാസ സമർപ്പണം. തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497593477