തിരുവനന്തപുരം:ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെയും ശ്രീനാരായണ സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന 97-ാമത് മഹാസമാധി ദിനാചരണം നാളെ രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെ മ്യൂസിയം ജംഗ്ഷനിലുള്ള ഗുരുദേവ പാർക്കിൽ നടത്തും. മന്ത്രിമാർ,രാഷ്ട്രീയ നേതാക്കൾ, സാംസ്‌കാരിക നായകന്മാർ, മതമേലദ്ധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുക്കും.വനിതാസംഘം നടത്തുന്ന ഗുരുദേവകൃതികളുടെ പാരായണയവും പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്ന് ശ്രീനാരായണ സാംസ്‌കാരിക സമിതി ഇന്റർനാഷണൽ സെക്രട്ടറി വി.ശശിധരൻ അറിയിച്ചു.