d

തിരുവനന്തപുരം: പി.എം.ജി വെറ്ററിനറി ആശുപത്രിക്ക് സമീപത്തായി ഫുട്പാത്തിനോടു ചേർന്ന് പൊതുജനങ്ങൾക്കായി പി.ഡബ്ലിയു.ഡി നിർമ്മിച്ച ബെഞ്ചുകളിൽ സാമൂഹ്യവിരുദ്ധർ കരിഓയിൽ ഒഴിച്ചു. പി.എം.ജി - ലാ കോളേജ് റോഡിലെ ഇരിപ്പിടങ്ങളാണ് നശിപ്പിക്കപ്പെട്ടത്. തൊഴിൽ ഭവനിലും വിജിലൻസ് ഓഫീസിലും വെറ്ററിനറി ഹോസ്പിറ്റലിലും വരുന്ന ജനങ്ങൾ ഇരിക്കാനും ഭക്ഷണം കഴിക്കാനും ഉപയോഗിച്ചിരുന്ന ഇരിപ്പിടമാണിത്. വൈകുന്നേരങ്ങളിൽ സായാഹ്ന നടത്തത്തിന് പോകുന്ന വയോജനങ്ങളും വിശ്രമിക്കാൻ ഈ ഇരിപ്പിടങ്ങൾ ഉപയോഗിച്ചിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കരിഓയിൽ നീക്കംചെയ്ത് ബെഞ്ചുകൾ ഉപയോഗപ്രദമാക്കാനോ സാമൂഹ്യവിരുദ്ധരെ കണ്ടെത്താനോ അധികൃതർ തയ്യാറായിട്ടില്ല.

caption പി.എം.ജി വെറ്ററിനറി ആശുപത്രിക്കു സമീപം ഫുട്പാത്തിനോടു ചേർന്ന് പൊതുജനങ്ങൾക്കായി പി.ഡബ്ലിയു.ഡി നിർമ്മിച്ച ബെഞ്ചുകളിൽ സാമൂഹ്യവിരുദ്ധർ കരിഓയിൽ ഒഴിച്ച് നശിപ്പിച്ച നിലയിൽ