തിരുവനന്തപുരം:ആനന്ദോദയം ഗ്രന്ഥശാലയുടെയും കാമരാജ് ഫൗണ്ടേഷൻ പാപ്പനംകോട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ നടക്കും.രാവിലെ 8.30 മുതൽ സത്യൻ നഗർ ആനന്ദോദയം ഗ്രന്ഥശാല ഹാളിൽ നടക്കുന്ന ക്യാമ്പ് മുൻ എം.എൽ.എ ജമീല പ്രകാശം ഉദ്ഘാടനം ചെയ്യും.കെ.എഫ്.ഐ പ്രസിഡന്റ് ജ്ഞാനപ്രകാശ് അദ്ധ്യക്ഷത വഹിക്കും.ഡോ.ഇബനീസർ ഷൈൻകുമാർ,റോസ് വിൽസ്,സൗമ്യ,പരശുവയ്ക്കൽ രാജേന്ദ്രൻ,ഡോ.ഡി.രാജൻ,ബിനുകുമാർ തുടങ്ങിയവർ പ്രസംഗിക്കും.