ശ്രീകാര്യം:എസ്.എൻ.ഡി.പി യോഗം ഇടവക്കോട് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ സമാധിദിനം സമുചിതമായി ആചരിക്കും.രാവിലെ മുതൽ നടക്കുന്ന ചടങ്ങുകൾക്കും സമൂഹപ്രാർത്ഥനകൾക്കും ശേഷം കഞ്ഞിസദ്യയും വൈകിട്ട് 3.30ന് ശാഖാ സെക്രട്ടറി ടി.കെ.സുകുമാരന്റെ നേതൃത്വത്തിൽ ഗുരുപൂജയും നടക്കുമെന്ന് പ്രസിഡന്റ് സുരേഷ് ബാബു കുളക്കണ്ടം അറിയിച്ചു.